ബിനു എസിന്റെ ‘കാമുകി’ അപര്‍ണ ബാലമുരളി !

ചൊവ്വ, 29 ഓഗസ്റ്റ് 2017 (12:06 IST)
‘ഇതിഹാസ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകന്‍ ബിനു എസിന്റെ പുതിയ ചിത്രത്തില്‍ അപര്‍ണ ബാലമുരളി നായികയാകുന്നു. ‘കാമുകി’ എന്ന് പേരിട്ട ഈ ചിത്രത്തില്‍ ആസിഫ് അലിയുടെ അനുജന്‍ അസ്‌കര്‍ അലിയാണ് നായകന്‍.
 
‘ഹണിബീ 2.5’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അസ്കറിന്റെ രണ്ടാമത്തെ ചിത്രമാണ് ഇത്. സണ്‍ഡേ ഹോളിഡേ, തൃശിവപ്പേരൂര്‍ ക്‌ളിപ്തം എന്നീ ചിത്രങ്ങളിലും ആസിഫ് അലിയോടൊപ്പം അപര്‍ണ ബാലമുരളി അഭിനയിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക