ഡെറിക് എബ്രഹാം മമ്മൂട്ടി അല്ലായിരുന്നുവെങ്കിൽ? - മനസ്സ് തുറന്ന് ഷാജി പാടൂർ

ഞായര്‍, 24 ജൂണ്‍ 2018 (10:47 IST)
ഹനീഫ് അദേനി തിരക്കഥ ഒരുക്കിയ അബ്രഹാമിന്റെ സന്തതികൾ തിയേറ്ററുകളിൽ മുന്നേറുകയാണ്. ഷാജി പാടൂർ ആണ് സംവിധാനം. മമ്മൂട്ടിയാണ് നായകൻ. ഡെറിക് എബ്രഹാം എന്ന മമ്മൂട്ടിയുടെ കഥാപാത്രത്തെ ആരാധകർ ഇതിനോടകം സ്വീകരിച്ചു കഴിഞ്ഞു. 
 
ചിത്രത്തിൽ മമ്മൂട്ടി അല്ലാതെ മറ്റൊരു നായകനെപ്പറ്റി ചിന്തിച്ചിട്ടില്ല എന്ന് ഷാടി പാടൂർ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞു. മമ്മൂട്ടി ഇല്ലായിരുന്നുവെങ്കിൽ ഈ സിനിമ സംഭവിക്കില്ലായിരുന്നുവെന്ന് ഷാജി പറയുന്നു. ഡെറിക് എബ്രഹാമായിട്ട് മമ്മൂട്ടി മാത്രമായിരുന്നു മനസ്സിൽ ഉണ്ടായിരുന്നത്. 
 
പുലിമുരുകന് ശേഷം ഇതുപോലൊരു മാസ് ചിത്രത്തെ കുടുംബ പ്രേക്ഷകർ ഏറ്റെടുത്തിട്ടില്ലെന്ന് പറയുന്നതാകും ശരി. കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത ചിത്രം മികച്ച കളക്ഷനാണ് നേടുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍