അത്തരത്തിൽ ദിലീപിനു വേണ്ടി മാത്രം ഉണ്ടായ അല്ലെങ്കിൽ ദിലീപിനു മാത്രം ചെയ്യാനാകുന്ന സിനിമയാണ് റൺവേ എന്ന് തോന്നിപ്പിച്ചിരുന്നു. എന്നാൽ, ദിലീപിനു മുന്നേ ജോഷി തന്റെ സിനിമയിൽ വാളയാർ പരമശിവമായി തീരുമാനിച്ചത് മമ്മൂട്ടിയെ ആയിരുന്നു. സംവിധായകന്‍ ജോഷിക്ക് ഒരു അതിശക്തമായ മടങ്ങിവരവിന് കാരണമായ ചിത്രം കൂടിയായിരുന്നു റൺവേ.
സിനിമയില്‍ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട് മമ്മൂട്ടി അഡ്വാൻസും വാങ്ങിയിരുന്നു. തിരക്കഥ വായിച്ച് അഭിനയിക്കാമെന്നും സമ്മതിച്ചിരുന്നതാണ്. എന്നാൽ, ആയിടെ ഇറങ്ങിയ തന്റെ ചിത്രം പരാജയപ്പെട്ടതോടെ അദ്ദേഹം അഡ്വാന്‍സ് തുക തിരികെ നല്‍കി ജോഷിയുടെ സിനിമയില്‍ നിന്നും പിന്‍മാറുകയായിരുന്നു. ജോഷിയും, മമ്മൂട്ടിയും തുടർ പരാജയങ്ങളുടെ വക്കിൽ നിൽക്കുന്ന സമയമായിരുന്നു അത്.
ഈ സംഭവം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റണ്‍വേ സംഭവിച്ചത്. ദിലീപിനെയായിരുന്നു ജോഷി നായകനായി കണ്ടത്. ചിത്രം സൂപ്പര്‍ഹിറ്റായി മാറി. റൺവേ സംവിധാനം ചെയ്യാമെന്ന് ഉറച്ച സമയം മമ്മൂട്ടിയുടെ കരിയർ കുത്തനെ ഉയർന്നിരുന്നു. ആ സമയത്തെ പ്രേക്ഷക അഭിപ്രായങ്ങൾ മാനിക്കുമ്പോൾ ദിലീപ് ആകും എന്തുകൊണ്ടും നല്ലതെന്ന് ജോഷിക്ക് തോന്നുകയായിരുന്നു.