തൊണ്ണൂറുകളുടെ തുടക്കത്തില്‍ മലയാള സിനിമയില്‍ മിന്നി നിന്ന നടനാണ് ദിലീപ്. ജനപ്രിയ നായകന്‍ എന്ന തലത്തിലേക്ക് ദിലീപിനെ ഉയരുവാന്‍ സഹായിച്ച ചിത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പഞ്ചാബി ഹൗസ്. ഒരു വന്‍ അപകടം കഴിഞ്ഞ ശേഷമായിരുന്നു ദിലീപ് പഞ്ചാബി ഹൗസിന്റെ ഷൂട്ടിങ് സെറ്റില്‍ ആദ്യ ദിവസം എത്തുന്നത്. ആ അപകടം ഒരു നിമിത്തമായിരുന്നു എന്ന് വിശ്വസിക്കുന്നതാവും ശരി.
എറണാകുളത്ത് വച്ചായിരുന്നു പഞ്ചാബി ഹൗസിന്റെ ഷൂട്ടിങ് നടക്കുന്നത്. സുന്ദര കില്ലാടിയുടെ ഷൂട്ടിങ് സെറ്റില്‍ നിന്നായിരുന്നു ദിലീപ് ആദ്യ ദിവസം പഞ്ചാബി ഹൗസിന്റെ സെറ്റിലെലേക്കെത്തിയത്. എന്നാല്‍ സെറ്റിലേക്ക് വന്നിറങ്ങിയ ദിലീപിനെ കണ്ട് അവിടെ ഉണ്ടായിരുന്നവരെല്ലാം എല്ലാവരും പകച്ചുപോയി. ഈ സെറ്റിലേക്കുള്ള യാത്രയില്‍ ദിലീപിന്റെ കാര്‍ ഒരു ബൈക്കുമായി കൂട്ടിയിടിക്കുകയും ഇടിയുടെ ആഘാതത്തില്‍ ദിലീപിന്റെ വലതു തോളിനു പരുക്കേല്‍ക്കുകയും ചെയ്തു.
തുടര്‍ന്ന് ദിലീപ് അടുത്തുള്ള ഒരു ആയുര്‍വേദ ആശുപത്രിയില്‍ പോയി ചികിത്സ തേടുകയും തോളില്‍ കെട്ടാനുള്ള തുണിയും പുരട്ടാനുള്ള തൈലവും കുടിക്കാനുള്ള കഷായവുമൊക്കെ വാങ്ങിയ ശേഷം തിരിച്ചു പോരുകയും ചെയ്തു. ഈ വസ്തുക്കളുമായിട്ടായിരുന്നു ദിലീപ് പഞ്ചാബി ഹൗസിന്റെ സെറ്റിലെത്തുന്നത്. അവസാനം എന്താണ് സംഭവിച്ചതെന്ന കാര്യം അറിഞ്ഞപ്പോളായിരുന്നു സെറ്റിലുള്ളവരുടെയെല്ലാം ശ്വാസം നേരേ വീണത്.
ശകുനങ്ങളില്‍ വിശ്വസിക്കുന്നവരാണ് ഭൂരിഭാഗം സിനിമാക്കാരും. ഫാസിലിന്റെ വീട്ടില്‍ വച്ച് റാംജി റാവു സ്പീക്കിങിന്റെ ചര്‍ച്ച നടക്കുമ്പോള്‍ കുഞ്ഞായിരുന്ന ഫഹദ് ഫാസില്‍ തറയില്‍ വീണണു. അത് നല്ല ശകുനമാണെന്ന് തങ്ങള്‍ വിശ്വസിച്ചുയെന്ന് സിദ്ധിഖ് - ലാല്‍ പറഞ്ഞിരുന്നു. എന്തായാലും പഞ്ചാബി ഹൗസിന്റെ സെറ്റിലേക്ക് വരുമ്പോഴുണ്ടായിരുന്ന ദിലീപിന്റെ അപകടവും നല്ല ശകുനമായിരുന്നു. ചിത്രം ബമ്പര്‍ ഹിറ്റാകുകയും ചെയ്തു.