സിനിമ 100 കോടി ക്ലബ്ബില്‍ എത്തിയാല്‍ നിര്‍മാതാവിന് എന്ത് കിട്ടും?

കെ ആര്‍ അനൂപ്

വ്യാഴം, 14 മാര്‍ച്ച് 2024 (09:23 IST)
malayalam movies
ബാക്ക് ടു ബാക്ക് നൂറുകോടി ക്ലബ്ബില്‍ മലയാള സിനിമകള്‍ എത്തിയ സന്തോഷത്തിലാണ് ചലച്ചിത്ര ലോകം. മഞ്ഞുമ്മല്‍ ബോയ്‌സ്, പ്രേമലു തുടങ്ങിയ സിനിമകള്‍ നൂറുകോടിയും കടന്ന് ഇപ്പോഴും തിയറ്ററുകളില്‍ നിറഞ്ഞ് ഓടുന്നു. മഞ്ഞുമ്മല്‍ ബോയ്‌സ് ഇതിനോടകം തന്നെ 150 കോടി എന്ന മാജിക് സംഖ്യ മറികടന്നു കഴിഞ്ഞു. ഇത്രയും വലിയ തുക വേള്‍ഡ് വൈഡ് ആയി സിനിമകള്‍ കളക്ട് ചെയ്യുമ്പോള്‍ നിര്‍മ്മാതാവിനെ എത്ര ലഭിക്കും എന്ന ചോദ്യം പലപ്പോഴായി ഉയര്‍ന്നു വരാറുണ്ട്. അതില്‍ ഉത്തരം നല്‍കിയിരിക്കുകയാണ് നിര്‍മ്മാതാക്കളായ സോഫിയ പോള്‍ ജെയിംസ്, ഷെനുഗ,സാന്ദ്ര തോമസ്.
 
മൂവരും പങ്കെടുത്ത ഒരു അഭിമുഖത്തിനിടെ സിനിമ 100 കോടി ക്ലബ്ബില്‍ എത്തിയാല്‍ പ്രൊഡ്യൂസറിന് എത്ര കിട്ടും എന്ന് ചോദ്യം വന്നു. ആര്‍ ജെ വിജിതയാണ് ഇവരോട് ഈ ചോദ്യം ചോദിച്ചത്. സിനിമ നിര്‍മ്മിക്കുമ്പോള്‍ നമ്മള്‍ സേഫ് ആകുക എന്നതാണ് ഫസ്റ്റ് പ്രയോറിറ്റി എന്നും ഒപ്പം സിനിമയുടെ കോമഡിഷ്യല്‍ സൈഡ് കൂടി നോക്കാറുണ്ടെന്നും സോഫിയ പോള്‍ പറഞ്ഞു. 100 കോടി ക്ലബ്ബില്‍ സിനിമ എത്തുമ്പോള്‍ 35-38 കോടിക്ക് ഇടയ്ക്ക് ആയിരിക്കും ടാക്‌സ് എല്ലാം കഴിഞ്ഞ് നിര്‍മ്മാതാവിന് ലഭിക്കുക എന്നാണ് ഷെനുഗ പറഞ്ഞത്.   
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Club FM Kerala (@clubfmkerala)

 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍