ഡാന്‍സുമായി വിസ്മയ മോഹന്‍ലാല്‍, കയ്യടിച്ച് ആരാധകര്‍, വീഡിയോ കാണാം

കെ ആര്‍ അനൂപ്

ബുധന്‍, 4 ഒക്‌ടോബര്‍ 2023 (10:28 IST)
സിനിമാതാരങ്ങളുടെ ഓരോ വിശേഷങ്ങളും ആരാധകര്‍ക്ക് അറിയുവാന്‍ ഇഷ്ടമാണ്. മലയാള സിനിമയുടെ നടന വിസ്മയം മോഹന്‍ലാലിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആവാറുണ്ട്. മകള്‍ വിസ്മയ മോഹന്‍ലാലിന് സിനിമയില്‍ വലിയ താല്പര്യമില്ല. സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമല്ല വിസ്മയ എന്ന മായ.
 
അപൂര്‍വമായി തന്റെ ഇഷ്ടങ്ങള്‍ വിസ്മയ സോഷ്യല്‍ മീഡിയയിലൂടെ പങ്കിടും. ഇപ്പോള്‍ താരപുത്രി ഡാന്‍സ് ചെയ്യുന്ന ഒരു വീഡിയോ ആണ് വൈറല്‍ ആകുന്നത്. 2021ല്‍ 'ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ ഡസ്റ്റ്'എന്നൊരു പുസ്തകം വിസ്മയ എഴുതിയിരുന്നു. ഇതിലെ കവിതയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് വിസ്മയയുടെ ഡാന്‍സ്. 'നൃത്തം ചെയ്യുമ്പോള്‍ മാത്രമാണ് എനിക്ക് എന്റെ തലയില്‍ നിന്ന് പുറത്തുവരാന്‍ കഴിയുന്നത്'എന്നാണ് മായ ഡാന്‍സ് വീഡിയോയ്ക്ക് ഒപ്പം .
എഴുതിയിരിക്കുന്നത്
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Maya Mohanlal (@mayamohanlal)

 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍