'സ്‌ക്രീന്‍ ബ്ലാക്ക് ആവുമ്പോ പടം കഴിഞ്ഞെന്ന് കരുതരുത്'; മുകുന്ദന്‍ ഉണ്ണി കാണാന്‍ പോകുന്നവര്‍ക്ക് വിനീത് ശ്രീനിവാസന്റെ നിര്‍ദേശം

Webdunia
തിങ്കള്‍, 14 നവം‌ബര്‍ 2022 (10:39 IST)
അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. വിനീത് ശ്രീനിവാസനാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമ കാണാന്‍ തിയറ്ററില്‍ പോകുന്നവര്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് വിനീത് ശ്രീനിവാസന്‍ നല്‍കുന്ന നിര്‍ദേശം. 
 
മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സിന്റെ അവസാന ഭാഗം തിയറ്ററില്‍ മിസ് ചെയ്യരുതെന്നും വളരെ പ്രധാനപ്പെട്ട പോസ്റ്റ് ക്രെഡിറ്റ് സീന്‍ ഉണ്ടെന്നും വിനീത് പറയുന്നു. 
 
'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്-ന്റെ അവസാന ഭാഗം തീയേറ്ററില്‍ മിസ്സ് ചെയ്യരുത്. ഒരു പോസ്റ്റ് ക്രെഡിറ്റ് സീന്‍ ഉണ്ട്. അതുപോലെ സ്‌ക്രീന്‍ ബ്ലാക്ക് ആവുമ്പൊ പടം കഴിഞ്ഞു എന്ന് കരുതരുത്. പടം കൂടുതല്‍ ഡാര്‍ക്ക് ആവുന്നത് അവിടെ നിന്നാണ്' വിനീത് ശ്രീനിവാസന്‍ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article