യുവതാരം നിമിഷ സജയനെ പ്രശംസിച്ച് നടന് വിനയ് ഫോര്‍ട്ട്. 'കഴിവുകളുടെ പവര്‍ഹൗസ്' എന്നാണ് നടിക്കൊപ്പമുള്ള ചിത്രം പങ്കു വെച്ചു കൊണ്ട് വിനയ് പറഞ്ഞത്. 'മാലിക്' എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്. വിനയ് ഫോര്‍ട്ടിന്റെ സഹോദരിയുടെ വേഷത്തിലാണ് നിമിഷ എത്തുന്നത്.റോസ്ലീന്‍ എന്നാണ് നിമിഷയുടെ കഥാപാത്രത്തിന്റെ പേര്.
മാലിക്കിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഒരു മില്യണില്‍ കൂടുതല്‍ ആളുകള്‍ ഇതിനോടകം ട്രെയിലര്‍ കണ്ടുകഴിഞ്ഞു. ചിത്രത്തിന് പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ലഭിച്ച സ്വീകാര്യതയ്ക്ക് വിനയ് നന്ദി അറിയിച്ചു. മലയാളത്തില്‍ ഇതുവരെ കാണാത്ത ഒരു രീതിയിലുള്ള സിനിമയാണ് മാലിക് എന്നാണ് ട്രെയിലറില്‍ നിന്ന് മനസ്സിലാക്കുന്നത്. ഫഹദ് ഫാസില്‍ ചിത്രം മെയ് 13 ന് തിയേറ്ററുകളിലെത്തും.