നായിക ബോളിവുഡില്‍ നിന്ന്, വിനയ് ഫോര്‍ട്ട് നായകനാകുന്ന 'ആട്ടം' വരുന്നു

കെ ആര്‍ അനൂപ്

തിങ്കള്‍, 4 ഏപ്രില്‍ 2022 (17:17 IST)
'രശ്മി റോക്കറ്റ്', 'ഇന്ത്യ ലോക്ക്ഡൗണ്‍'എന്നീ ബോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ സരിന്‍ ഷിഹാബ് മലയാളത്തിലേക്ക്.വിനയ് ഫോര്‍ട്ട് നായകനാകുന്ന 'ആട്ടം' എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ നടി അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചും പൂജാ ചടങ്ങും ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ നടന്നു.
 
ആനന്ദ് ഏകര്‍ഷി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ആട്ടത്തില്‍ കലാഭവന്‍ ഷാജോണ്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ അഭിനേതാക്കളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
 
ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് അനുരുദ്ധ് അനീഷാണ്. എഡിറ്ററായി മഹേഷ് ഭുവനാനന്ദും, സംഗീതം ഒരുക്കാന്‍ ബേസില്‍ സിജെയും ചിത്രത്തിന്റെ ഒപ്പമുണ്ടാകും. മേക്കപ്പ് അമല്‍ ചന്ദ്രന്‍ നിര്‍വഹിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍