ഇതൊരു ഒന്നൊന്നര ഹെവി ഐറ്റം തന്നെ, കിടിലൻ മേക്കിംഗ്; ഇത് കണ്ടവരാരും ഇനി ഈ പടം കാണാതിരിക്കില്ല!

വെള്ളി, 18 നവം‌ബര്‍ 2016 (12:30 IST)
വിജയ് ആന്റണി നായകനായെത്തു‌ന്ന സെയ്ത്താൻ എന്ന ചിത്രത്തി‌ന്റെ ആദ്യ 10 മിനുട്ടുകൾ യു ടൂബിൽ റിലീസ് ചെയ്തു. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയ ആദ്യ ദിവസം തന്നെ അഞ്ച് ലക്ഷത്തിലധികം ആളുകളാണ് കണ്ട‌ത്. പ്രേക്ഷകരെ മുൾ‌മുനയിൽ നിർത്തുന്ന സീനുകളാണ് ഓരോന്നും. ഇതിനിടയിലാണ് ചിത്രത്തിന്റെ ആദ്യ 10 മിനുട്ട് അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്.
 
സൈക്കോളജിക്കല്‍ ത്രില്ലര്‍ നോവലായ ഗേള്‍ വിത്ത് ദി ഡ്രാഗണ്‍ ടാറ്റുവിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പിച്ചൈക്കാരന് ശേഷം വിജയ് ആന്റണി നായകനായെത്തുന്ന ചിത്രമാണ് പ്രദീപ് കൃഷ്ണ മൂര്‍ത്തി സംവിധാനം ചെയ്യുന്ന സെയ്ത്താന്‍. ഫാത്തിമ വിജയ് ആന്റണിയാണ് ചിത്രം നിര്‍മിക്കുന്നത്. അരുന്ധതി നായരാണ് ചിത്രത്തിലെ നായിക. ചാരുഹാസന്‍, വൈ ജി മഹേന്ദ്ര എന്നിവര്‍ നിര്‍ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

വെബ്ദുനിയ വായിക്കുക