നയൻതാര- വിഘ്നേഷ് താരജോഡികളുടെ പ്രണയം തകർന്നുവെന്ന് ഒരു സംസാരം ഉണ്ടായിരുന്നു. എന്നാൽ ഇതിനെയെല്ലാം തള്ളിക്കളയുന്ന സംഭവങ്ങളാണ് ഇരുവർക്കുമിടയിൽ ഇപ്പോൾ സംഭവിക്കുന്നത്. ഫിലിം ഫെയര്‍ ചടങ്ങില്‍ വച്ച് ഇരുവരും ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെ ആരാധകർ ഉറപ്പിക്കുകയായിരുന്നു. ഇരുവരും ഇപ്പോഴും പ്രണയത്തിലാണെന്നതിന്റെ തെളിവാണ് സൈമ അവാര്‍ഡില്‍ നടന്ന സംഭവമെന്നും ആരാധകർ പറയുന്നു.