'ഒരു കോമാളിത്തരത്തിന് വേണ്ടി കെട്ടിയ വേഷമല്ല അത്' - പരിഹസിച്ചവർക്കെതിരെ ആഞ്ഞടിച്ച് ഉണ്ണി മുകുന്ദൻ

ബുധന്‍, 26 ഏപ്രില്‍ 2017 (14:19 IST)
കുറച്ച് ദിവസങ്ങൾക്കു മുമ്പ് നടൻ ഉണ്ണി മുകുന്ദൻ രാവണന്റെ വേഷത്തിൽ നിൽക്കുന്ന ഒരു ഫോട്ടോ തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഫോട്ടോ കണ്ട് പലരും അഭിനന്ദനം അറിയിച്ചെങ്കിലുമ് കൂടുതൽ ആളുകളും താരത്തെ പരിഹസിക്കുകയായിരുന്നു ചെയ്തത്. ചിത്രത്തെ പരിഹസിച്ചവര്‍ക്ക് മറുപടിയുമായി നടൻ ഉണ്ണി മുകുന്ദൻ രംഗത്ത്.
 
ക്ലിന്റ് എന്ന മഹാപ്രതിഭ വരച്ച ഒരു ചിത്രം തന്നിലൂടെ സാക്ഷാത്കരിക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്ന് ഉണ്ണി പറയുന്നു. ചിത്രം പോസ്റ്റ് ചെയ്തതോടെ ആരാധകരുടെ കമന്റുകൾ അതിരു കടന്നിരുന്നു. ലെഗ്ഗിൻസും പാവാടയും ധരിച്ച രാവണൻ, കുടവയറുള്ള രാവണൻ, പത്ത് തലയില്ലാത്ത രാവണൻ എന്നിങ്ങിനെയായിരുന്നു ഫെയ്സ്ബുക്കിലെ പരിഹാസങ്ങൾ. ഇതു അധികമായപ്പോഴാണ് സത്യാവസ്ഥ വ്യക്തമാക്കി ഉണ്ണി രംഗത്തെത്തിയിരിക്കുന്നത്.
 
ഒരു കൊച്ചു കലാകാരന്‍ ചുരുങ്ങിയ ജീവിതത്തില്‍ വരച്ച ആയിരക്കണക്കിന് ചിത്രങ്ങളിൽ ഒന്നു മാത്രമാണ് അതെന്നും തോറ്റു പോയ രാവണ്‍ എന്ന സൃഷ്ടിയോട് യോജിക്കുന്ന വേഷമാണ് ധരിച്ചതെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. സിനിമയിലെ ഒരു കഥാസന്ദർഭത്തിനുവേണ്ടി ചെയ്തതതാണ്. അല്ലാതെ ഒരു കോമാളിത്തരത്തിന് വേണ്ടി കെട്ടിയ വേഷമല്ല'- ഉണ്ണി മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു. 

വെബ്ദുനിയ വായിക്കുക