‘എന്റെ ജാതകദോഷം കൊണ്ടാണ് ലോഹിത‌ദാസ് മരിച്ചതെന്ന് അവർ പറഞ്ഞു’- തുറന്ന് പറഞ്ഞ് ഉണ്ണി മുകുന്ദൻ

ശനി, 14 ജൂലൈ 2018 (12:23 IST)
വിനു മോഹനും ഭാമയും ഒന്നിച്ച ചിത്രമായിരുന്നു നിവേദ്യം. ലോഹിതദാസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം പക്ഷേ പ്രതീക്ഷിച്ചത്ര വിജയമായില്ല. പക്ഷേ, നിവേദ്യത്തിൽ നായകനാകേണ്ടിയിരുന്നത് യുവതാരം ഉണ്ണി മുകുന്ദൻ ആയിരുന്നുവെന്ന് വെളിപ്പെടുത്തൽ. 
 
നടൻ തന്നെയാണ് കേരളകൗമുദി ഫ്‌ലാഷ് മൂവീസുമായുള്ള അഭിമുഖത്തിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 
സിനിമരംഗത്തു നിന്ന് തന്നെ വളരെ വേദനിപ്പിക്കുന്ന ആരോപണങ്ങള്‍ തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഉണ്ണി മുകുന്ദൻ പറയുന്നു‍.
 
തനിക്ക് സിനിമയില്‍ ആദ്യമായി അവസരം നല്‍കാന്‍ തയ്യാറായ ലോഹിതദാസ് മരിച്ചത് തന്റെ ജാതകം ശരിയല്ലാത്തതു കൊണ്ടാണെന്ന് വരെ ചിലര്‍ പറഞ്ഞുവെന്ന് നടന്‍ പറയുന്നു. നിവേദ്യത്തില്‍ നായകനാകാനുള്ള അവസരം തന്നെങ്കിലും ആത്മവിശ്വാസമില്ലാത്തതു കൊണ്ട് ഏറ്റെടുത്തില്ല. പക്ഷേ വൈകാതെ ലോഹി സാര്‍ നമ്മളെ വിട്ടുപോയി . ഇതുവരെയുള്ള സിനിമാജീവിതത്തില്‍ കുറേ ചീത്തപേര് കിട്ടിയിട്ടുണ്ട്. അതിന്റെ തുടക്കം സാറിന്റെ മരണത്തോടെയായിരുന്നു.” ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍