മമ്മൂട്ടിയെ പിതൃതുല്യനായാണ് കാണുന്നതെന്ന് നടന്‍ ഉണ്ണി മുകുന്ദന് മമ്മൂട്ടിയോടൊപ്പം അദ്ദേഹത്തിന്റെ ആദ്യ സിനിമ ഇറങ്ങിയ സമയത്ത് വ്യക്തമാക്കിയിരുന്നു. മമ്മൂട്ടിയെ ഏറെ ഇഷ്ടപ്പെടുന്ന താരത്തിന് മമ്മൂട്ടിയോടൊപ്പം അഭിനയിക്കാനും ഏറെ ഇഷ്ടമാണ്. മാത്തുക്കുട്ടിയും ഉണ്ണി മുകുന്ദനും തമ്മിലുള്ള ചാറ്റ് ഇപ്പോള്‍ ഫേസ് ബുക്കിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
മമ്മൂട്ടിയെ ഏറെ ഇഷ്ടമാണെന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു. അതുകൊണ്ടു തന്നെ ചെറിയ വേഷം ലഭിച്ചാല്‍പ്പോലും താന്‍ ആ സിനിമയില്‍ അഭിനയിക്കുമെന്നും താരം പറയുന്നു. ഫയര്‍മാന്‍, രാജാധിരാജ, ബോബൈ മാര്‍ച്ച് 12 തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.