'ടര്‍ബോ' ഇടിയോടിടി സിനിമ ! ആരാധകരെ ആവേശത്തിലാക്കി മമ്മൂട്ടിയുടെ വാക്കുകള്‍

തിങ്കള്‍, 20 നവം‌ബര്‍ 2023 (12:05 IST)
മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന 'ടര്‍ബോ' എന്ന ചിത്രത്തിലാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ജിയോ ബേബി ചിത്രം 'കാതല്‍' ആണ് താരത്തിന്റേതായി ഉടന്‍ തിയറ്ററുകളിലെത്തുന്ന സിനിമ. നവംബര്‍ 23 വ്യാഴാഴ്ചയാണ് കാതലിന്റെ റിലീസ്. സിനിമയുടെ പ്രചാരണ പരിപാടികളുടെ ഭാഗമായി നടന്ന പ്രസ് മീറ്റില്‍ ടര്‍ബോയെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ മമ്മൂട്ടി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 
 
ടര്‍ബോ ഒരു ഇടിയോടിടി സിനിമയായിരിക്കുമെന്നാണ് മമ്മൂട്ടിയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. 'ടര്‍ബോ ഒരു ഇടിയോടിടി സിനിമയായിരിക്കുമോ?' എന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് 'ഏതാ വേണ്ടത്' എന്നായിരുന്നു മമ്മൂട്ടിയുടെ മറുചോദ്യം. 'ഇടിയോടിടി' സിനിമ വേണമെന്ന് മാധ്യമപ്രവര്‍ത്തകനും പറഞ്ഞു. 'ആ അത് തന്നെ തരാം' എന്ന് മമ്മൂട്ടിയും മറുപടി കൊടുത്തു. പക്കാ ആക്ഷന്‍ ചിത്രമായിരിക്കും 'ടര്‍ബോ' എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 
 
മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും ടര്‍ബോ. 2024 ല്‍ ചിത്രം റിലീസ് ചെയ്യും. ടര്‍ബോ ആക്ഷന്‍ എന്റര്‍ടെയ്‌നറായിരിക്കുമെന്ന് തിരക്കഥാകൃത്ത് മിഥുന്‍ മാനുവല്‍ തോമസ് പറഞ്ഞിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍