ഇയ്യോബിന്റെ പുസ്തകത്തിന്റെ ട്രെയിലര്‍ കാണാം

ബുധന്‍, 24 സെപ്‌റ്റംബര്‍ 2014 (18:41 IST)
ഫഹദ് ഫാസിലിനെ നായകനാകുന്ന ഇയ്യോബിന്റെ പുസ്തകം ട്രെയിലര്‍ പുറത്തിറങ്ങി.അമല്‍ നീരദാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിക്കുന്നത്.
 
ട്രെയിലറില്‍ സംവിധായകന്‍ സംവിധായകനായ ആഷിക് അബുവും ഉണ്ട്.
ഇന്ത്യയുടെ സ്വാതന്ത്യ്രലബ്ധിക്കു ശേഷവും കേരള രൂപീകരണത്തിനു മുന്‍പുമുള്ള കാലഘട്ടത്തെ കഥയാണ് ചിത്രം പറയുന്നത്.
 
ഫഹദ് ഫാസിലിന്റെ സഹകരണത്തോടെ അമല്‍ നീരദ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
 
സിനിമയില്‍ ലാല്‍, ജയസൂര്യ, ഇഷ ഷെര്‍വാണി, പദ്മപ്രിയ,റീനു മാത്യൂസ്, ലെന, ടി.ജി. രവി, ശ്രീജിത് രവി, ജിനു ജോസഫ്, ചെമ്പന്‍ വിനോദ്, വിനായകന്‍, സരിത കുക്കു, അനില്‍ മുരളി, ജോണ്‍വിജയ് എന്നീ താരങ്ങളാണ് അഭിനയിക്കുന്നത്. 
 
 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക