ജബല്‍പൂര്‍ വിഷയത്തില്‍ ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തകരോട് സുരേഷ് ഗോപി രൂക്ഷമായി പ്രതികരിച്ചിരുന്നു. നിങ്ങളൊക്കെ ആരാ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ചോദ്യം ചോദിച്ച മാധ്യമങ്ങളോട് ക്ഷുഭിതനായ സുരേഷ് ഗോപിയെ ട്രോളി നടന്‍ ടിനി ടോം രംഗത്ത് വന്നു. മാധ്യമങ്ങള്‍ സുരേഷ് ഗോപിയോട് ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ നിങ്ങളൊക്കെ ആരാണ് എന്നായിരുന്നു സുരേഷ് ഗോപി തിരിച്ച് ചോദിച്ചത്. ഈ പ്രതികരണത്തെ കളിയാക്കിയാണ് ടിനി ടോം എത്തിയത്.
തൃശൂര്‍ വേണം, അത് എനിക്ക് തരണം എന്ന് പറഞ്ഞ് കൊണ്ടിരുന്ന ആള്‍ ഇപ്പോള്‍ നിങ്ങളൊക്കെ ആരാണ് എന്നാണ് ചോദിക്കുന്നത്, മാധ്യമമോ എനിക്ക് ജനങ്ങളോടേ സംസാരിക്കാനുള്ളൂവെന്ന് പറയുകയാണെന്നും ടിനി ടോം പറഞ്ഞു. തൃശൂരില്‍ ഒരു പരിപാടിയില്‍ സംസാരിക്കവേ ആയിരുന്നു ടിനി ടോമിന്റെ പരിഹാസം. എന്നാല്‍ സംഭവം വിവാദമായതോടെ വിശദീകരണവുമായി ടിനി രംഗത്തെത്തി.
'ഇതാണ് സത്യം… ഉത്ഘാടന ചടങ്ങില്‍ നിര്‍ബന്ധിച്ചു സുരേഷേട്ടനെ അനുകരിപിച്ചിട്ടു അത് മാത്രം എഡിറ്റു ചെയ്തു ദയവായി രാഷ്ട്രീയ വിരോധം തീര്‍ക്കരുത്.. സുരേഷേട്ടന്‍ എനിക്ക് സഹോദര തുല്യനാണ് എന്നും എപ്പോഴും', എന്നാണ് പരിപാടിയുടെ വീഡിയോ പങ്കുവച്ച് ടിനി ടോം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.