സൂര്യയുടെ കരിയറില്‍ ഇതാദ്യം ! 'കങ്കുവ' പുതിയ ഉയരങ്ങളില്‍

കെ ആര്‍ അനൂപ്

ശനി, 24 ഓഗസ്റ്റ് 2024 (08:56 IST)
സൂര്യയെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവ റിലീസിന് ഒരുങ്ങുകയാണ്. ബിഗ് ബജറ്റില്‍ നിര്‍മ്മിച്ച സിനിമയുടെ ഓവര്‍സീസ് അവകാശം വന്‍ തുകയ്ക്ക് വിറ്റുപോയി.
 
ഫാര്‍സ് ഫിലിം 40 കോടിക്കാണ് ഓവര്‍സീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. സൂര്യന്‍ നായകനായി എത്തുന്ന ഒരു സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ തുകയാണ് ഇത്. രണ്ടു കാലഘട്ടങ്ങളിലായി നടക്കുന്ന സിനിമയില്‍ നടന്‍ ഇരട്ട വേഷത്തില്‍ പ്രത്യക്ഷപ്പെടും. ക്ലൈമാക്‌സ് സീനില്‍ സൂര്യയും കാര്‍ത്തിയും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. ഇരുവരും ഒന്നിക്കുന്നത് ഇത് ആദ്യമായാണ്.
 
ടൈം ട്രാവലിലൂടെ കഥ പറയുന്ന സയന്‍സ് ഫിക്ഷന്‍ സിനിമയാണ് കങ്കുവ.ദിഷ പഠാനിയാണ് നായിക. സ്റ്റുഡിയോ ഗ്രീനും യുവി ക്രിയേഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ബഡ്ജറ്റ് 350 കോടിയാണ്.ബോബി ഡിയോളാണ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒക്ടോബര്‍ പത്തിന് സിനിമ റിലീസ് ചെയ്യും. രജനികാന്തിന്റെ വേട്ടയനൊപ്പമാണ് റിലീസ്.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍