മോഹൻലാലിനെക്കൊണ്ട് കഴിയില്ല, മമ്മൂട്ടിക്ക് മാത്രമേ അത് കഴിയൂ: മഹാനടന്റെ ആ വാക്കുകൾ സത്യമായി

ബുധന്‍, 16 ജനുവരി 2019 (07:55 IST)
മമ്മൂട്ടിക്കും മോഹൻലാലിനും ഏത് വേഷവും നിസ്സാരമായി ചെയ്യാൻ കഴിയും എന്നുതന്നെയാണ് മലയാളികൾ പറയുക. അത് അവർ തെളിയിച്ചിട്ടുമുണ്ട്. എന്നാൽ വർഷങ്ങൾക്ക് മുമ്പ് അങ്ങനെയല്ലായിരുന്നു എന്നാണ് തിലകൻ എന്ന മഹാനടന്റെ വാക്കുകൾ പറയുന്നത്.
 
തനിയാവര്‍ത്തനം എന്ന ചിത്രത്തിന്‍റെ ചര്‍ച്ച നടക്കുന്ന സമയത്ത്. സിബിയും ലോഹിയും തിലകനോട് ചോദിച്ചു ഇതിലെ ബാലഗോപാലന്‍ മാഷ് എന്ന കേന്ദ്ര കഥാപാത്രത്തെ ആരു അവതരിപ്പിക്കുമെന്ന്. എന്നാൽ ഒട്ടും ആലോചിക്കാതെതന്നെ തിലകൻ അതിന് മറുപടിയും പറഞ്ഞു.
 
മമ്മൂട്ടി..! അപ്പോള്‍ അവരുടെ ചോദ്യം മോഹന്‍ലാല്‍ ആയാലോ ? മാഷ് പോയിട്ട് സ്‌ടുഡന്റ് പോലുമാകാന്‍ മോഹന്‍ലാലിന് കഴിയില്ല എന്ന് തിലകന്‍ പറഞ്ഞു. ഇത് കേട്ട് ചിരിച്ച് സിബിയും ലോഹിയും പറഞ്ഞു ഞങ്ങളുടെ മനസ്സിലും മമ്മൂട്ടി ആണെന്ന്. പൗരുഷമുള്ള കഥാപാത്രങ്ങള്‍ ഉള്‍കൊള്ളാന്‍ പാകമായ ശരിരമാണ് മമ്മൂട്ടിയുടേത് എന്നും മോഹന്‍ലാല്‍ അന്ന് ഒരു പയ്യന്‍ ലുക്ക്‌ ആയിരുന്നു എന്നും തിലകൻ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍