ആര്‍ആര്‍ആറിന്റെ വിജയത്തിനായി അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രത്തില്‍ ജൂനിയര്‍ എന്‍ടിആറും, രാം ചരണും രാജമൗലിയും, പുതിയ വിശേഷങ്ങള്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 21 മാര്‍ച്ച് 2022 (11:56 IST)
ആര്‍ആര്‍ആറിന്റെ ഓരോ വിശേഷങ്ങള്‍ അറിയുവാനും സിനിമ പ്രേമികള്‍ കാത്തിരിക്കുകയാണ്. മാര്‍ച്ച് 25 ന് ചിത്രം തിയേറ്ററുകളില്‍ എത്തും. പ്രമോഷന്‍ തിരക്കിലാണ് സംവിധായകനും പ്രധാന താരങ്ങളും. സിനിമയുടെ വിജയത്തിനായി അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രം സന്ദര്‍ശിച്ച് ജൂനിയര്‍ എന്‍ടിആറും, രാം ചരണും രാജമൗലിയും.
കഴിഞ്ഞദിവസം ഡല്‍ഹിയില്‍ ആര്‍ആര്‍ആര്‍ പ്രമോഷന് വേണ്ടി അമീര്‍ഖാനും ആലിയ ഭട്ടും എത്തിയിരുന്നു. ദുബായിലും ഗുജറാത്തിലും ജൂനിയര്‍ എന്‍ടിആറും, രാം ചരണും രാജമൗലിയും സിനിമയുടെ പ്രചരണ പ്രചരണാര്‍ത്ഥം പോയിരുന്നു. 
അടുത്തിടെ പുറത്തിറങ്ങിയ സിനിമയിലെ ആഘോഷഗാനം യൂട്യൂബില്‍ തരംഗമാകുകയാണ്. വീഡിയോ സോങ് റിലീസ് ചെയ്ത് മിനിറ്റുകള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. 
 ജൂനിയര്‍ എന്‍.ടി.ആര്‍. കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് സിനിമയിലെത്തുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍