ലഹരിക്കെതിരായ സന്ദേശം പങ്കുവച്ച് ഷൈൻ ടോം ചാക്കോയുടെ സൂത്രവാക്യം ടീസർ

നിഹാരിക കെ.എസ്

വ്യാഴം, 15 മെയ് 2025 (10:10 IST)
മലയാള സിനിമയെ പിടിച്ചു കുലുക്കിയ സംഭവമായിരുന്നു ഷൈൻ ടോം ചാക്കോയ്ക്ക് എതിരെയുള്ള നടി വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തലും അതിനെ തുടർന്നുണ്ടായ നാടകീയ സംഭവങ്ങളും. സൂത്രവാക്യം എന്ന മലയാള സിനിമയുടെ സെറ്റിൽവെച്ച് ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറി എന്നായിരുന്നു വിൻസിയുടെ വെളിപ്പെടുത്തൽ. ചിത്രത്തിൽ അഭിനയിക്കുന്ന മറ്റൊരു നടിയും വിൻസിയെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു.
  
തുടർന്ന് സിനിമാമേഖലയിൽ ഉള്ളവർ തന്നെ രണ്ടഭിപ്രായം പറഞ്ഞ് രംഗത്ത് വന്നു. ഈ വാദപ്രതിവാദങ്ങൾക്കിടെയാണ് താൻ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് ഷൈൻ പൊലീസിനോട് സമ്മതിച്ചത്. ലഹരി വിവാദങ്ങൾക്കിടെ സൂത്രവാക്യം സിനിമയ്ക്ക് നല്ല റീച്ച് കിട്ടി. ഇപ്പോഴിതാ ഈ വിവാദങ്ങളെല്ലാം അതിജീവിച്ച് സൂത്രവാക്യം സിനിമയുടെ ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്. ലഹരിക്കെതിരായ സന്ദേശത്തോടു കൂടിയാണ് ടീസർ പുറത്തിറങ്ങിയിരിക്കുന്നത്.
  
ചിത്രത്തിലെ ഷൈൻ ടോം ചാക്കയുടെ കഥാപാത്രവും ശ്രദ്ധേയമാണ്. ക്രിസ്റ്റോ സേവ്യർ എന്ന പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് ഷൈൻ ടോം ചാക്കോ ചിത്രത്തിൽ അഭിനയിക്കുന്നത്. സസ്‌പെൻസ് ത്രില്ലർ വിഭാഗത്തിൽപ്പെട്ട സിനിമയാണ് സൂത്രവാക്യം എന്നാണ് ടീസറിൽ നിന്ന് ലഭിക്കുന്ന സൂചന.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍