നടിയുടെ കരിയറിന്റെ തുടക്കകാലത്തായിരുന്നു അത്തരത്തിലൊരു സംഭവം നടന്നത്. സംവിധായകന്‍ പറഞ്ഞുകൊടുത്ത ഭാവം തമന്നയുടെ മുഖത്ത് വന്നില്ല. പലവട്ടം റീടേക്ക് ചെയ്തു. സംവിധായകന്‍ പറഞ്ഞു മടുത്തു. അഭിനയം ശരിയായി വരുന്നതേ ഉണ്ടായിരുന്നില്ല. ഇതോടെ സംവിധായകന്റെ നിയന്ത്രണം നഷ്ടമാക്കുകയും അദ്ദേഹം തമന്നയുടെ കരണത്ത് അടിക്കുകയും ചെയ്തു. ഇത് കണ്ടു നിന്നവര്‍ ആകെ ഞെട്ടിപ്പോയി.
എന്നാല്‍ സംവിധായകന്റെ അടിയില്‍ തമന്നയ്ക്ക് ഭാവ വ്യത്യാസമുണ്ടായില്ല. തല്ല് കിട്ടിയിട്ടും നടി അനങ്ങിയില്ല. നടിയെ തല്ലിയതും അടുത്ത സുഹൃത്തായ സംവിധായകനായിരുന്നു. ആ സിനിമയ്ക്ക് മുമ്പും ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ തമന്ന ഒന്നും മിണ്ടാതെ ആ രംഗം ഭംഗിയായി തീര്‍ത്ത് പോകുകയായിരുന്നു. പിന്നീട് ഒരുതവണ പോലും തമന ആ സംവിധായകന്റെ ഒപ്പം സിനിമ ചെയ്തില്ല.