തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ ആണ് ഇന്ന് നയൻതാര. മലയാളത്തിൽനിന്നും തമിഴിലേക്കും പിന്നീട് തെന്നിന്ത്യ ഒട്ടാകെയും സ്വന്തം ഇടം കണ്ടെത്തിയ താരം. മലയാള സിനിമയിൽ ആദ്യം എത്തുമ്പോൾ താരത്തിന്റെ പേര് നയൻതാര എന്നായിരുന്നില്ല. താരത്തിന് നയൻതാര എന്ന പേരിട്ടതിനെ കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയണ് ഇപ്പോൾ നടി ഷീല.
അങ്ങനെ കുറേ പേരുകളുമയി എന്റെയും ജയറാമിന്റെയും അടുത്തുവന്നു. ഞങ്ങളാണ് നയൻതാര എന്ന പേര് തിരഞ്ഞെടുത്തത്. നയൻതാര എന്നാൽ നക്ഷത്രമല്ലേ. ഏല്ലാ ഭാഷക്കും ചേരുന്ന പേരുമാണ്. ഹിന്ദിയിലേക്കെല്ലാം പോകുമ്പോൾ ഈ പേര് ഏറെ ഗുണകരമായിരിക്കും എന്ന് അന്ന് ഞങ്ങൾ പറഞ്ഞിരുന്നു ഷീല പറഞ്ഞു. ഡയാന മറിയം കുരിയൻ എന്നാണ് നയൻതാരയുടെ യഥാർത്ഥ പേര്.