ലോകത്തിലെ ഏറ്റവും നല്ല നടന്‍ കേരളത്തിലാണ് - മോഹന്‍ലാല്‍ !

വ്യാഴം, 7 സെപ്‌റ്റംബര്‍ 2017 (15:04 IST)
ലോകസിനിമയിലെ ഏറ്റവും മികച്ച നടന്‍ ആരാണ്? പല ഹോളിവുഡ് നടന്‍‌മാരുടെയും പേരുകള്‍ മനസിലൂടെ കടന്നുപോകാമെങ്കിലും, ഇപ്പോള്‍ ഒരു പേര് ഉയര്‍ന്നുവന്നിരിക്കുകയാണ്. അത് മലയാളത്തിന്‍റെ അഭിമാനതാരം മോഹന്‍ലാലിന്‍റേതാണ്!
 
ലോകത്തിലെ ഏറ്റവും മികച്ച നടന്‍ മോഹന്‍ലാല്‍ ആണെന്ന് പറയുന്നത് ചില്ലറക്കാരനല്ല. സാക്ഷാല്‍ അമിതാഭ് ബച്ചനാണ്. സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോനോടാണ് ബിഗ്ബി ഇക്കാര്യം തുറന്നുപറഞ്ഞത്.
 
ഹോളിവുഡ് താരം ലിയനാര്‍ഡോ ഡി കാപ്രിയോയ്ക്കൊപ്പം ഒരു സിനിമയില്‍ അഭിനയിച്ച് തിരിച്ചുവന്ന സമയത്താണ് ശ്രീകുമാര്‍ മേനോന്‍ അമിതാഭ് ബച്ചനെ കാണുന്നത്. എങ്ങനെയുണ്ട് ഡി കാപ്രിയോയ്ക്കൊപ്പമുള്ള അഭിനയം എന്ന ചോദ്യത്തിന് ബച്ചന്‍റെ മറുപടി ഇങ്ങനെയായിരുന്നു:
 
“എന്ത് ഡി കാപ്രിയോ? ലോകത്തിലെ ഏറ്റവും നല്ല നടന്‍ നിങ്ങളുടെ നാട്ടിലാണ് - മോഹന്‍ലാല്‍. അദ്ദേഹത്തോളം ഇത്രയും സൂക്ഷ്മതയോടെ നന്നായി അഭിനയിക്കുന്ന ഒരു നടന്‍ ലോകസിനിമയില്‍ ഇല്ല” - ഇങ്ങനെയാണ് അമിതാഭ് ബച്ചന്‍ പറഞ്ഞത്.
 
മോഹന്‍ലാലിനെക്കുറിച്ചുള്ള ‘വേഷങ്ങള്‍’ എന്ന ആപ്പിന്‍റെ പ്രകാശനച്ചടങ്ങിലാണ് ശ്രീകുമാര്‍ മേനോന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍