രണ്‍ബീര്‍ കപൂറിന്റെ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'അനിമല്‍'.ആക്ഷന്‍ ത്രില്ലര്‍ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി.സന്ദീപ് റെഡ്ഡി വംഗ തിരക്കഥ സംവിധാനം ചെയ്യുന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. പാവത്താനായ ഒരു ഫിസിക്‌സ് അധ്യാപകനില്‍ നിന്ന് ക്രൂരനായ ഗ്യാങ്സ്റ്റര്‍ ആയി മാറുന്ന രണ്‍ബീറിനെ സിനിമയില്‍ കാണാം.
നേരത്തെ സെപ്റ്റംബറില്‍ അനിമല്‍ റിലീസ് ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിരുന്നു. ജവാന്‍ റിലീസിന് എത്തുന്നത് കണക്കിലെടുത്ത് അനിമല്‍ റിലീസ് മാറ്റുകയായിരുന്നു. ഒരു മുഴുനീള മാസ്സ് റോളിലാണ് രണ്‍ബീര്‍ എത്തുന്നത്. ഡിസംബര്‍ ഒന്നിനാണ് സിനിമയുടെ റിലീസ്. ഗ്യാങ്സ്റ്റര്‍ ഡ്രാമ ആക്ഷന്‍ ത്രില്ലര്‍ ആണ് സിനിമ എന്നാണ് വിവരം.