ഹൃദയം സിനിമയിലെ ആന്റണി താടിക്കാരനെ ഓര്‍മ്മയില്ലേ ? പുതിയ സിനിമ തിരക്കുകളില്‍ നടന്‍

കെ ആര്‍ അനൂപ്

വെള്ളി, 14 ഒക്‌ടോബര്‍ 2022 (11:00 IST)
ഹൃദയം സിനിമയിലെ പ്രണവ് അവതരിപ്പിച്ച കഥാപാത്രമായ അരുണിന്റെ കൂട്ടുകാരന്‍.ആന്റണി താടിക്കാരനായി പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്ന താരം. അശ്വത് ലാല്‍ ഇന്ന് സിനിമ തിരക്കുകളിലാണ്. ബിജു മേനോന്‍ നായകനായി എത്തിയ ഒരു തെക്കന്‍ തല്ല് കേസിനുശേഷം ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന 'മഹാറാണി' തിരക്കുകളിലാണ് അശ്വത്.
 
റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗ്ഗീസ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
 
ഇഷ്‌ക് എഴുതിയ രതീഷ് രവിയാണ് മഹാറാണിയുടെ കഥയും തിരക്കഥയും സംഭാഷണങ്ങളും ഒരുക്കുന്നത്. ഹരിശ്രീ അശോകന്‍, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, സുജിത് ബാലന്‍, കൈലാഷ്, ഗോകുലന്‍, അശ്വത് ലാല്‍ തുടങ്ങിയവയാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍