അഹാനയുടെ 'അടി', മുഖത്താകെ മുറിപ്പാടുകളുമായി ഷൈന്‍ ടോം ചാക്കോ, സ്‌പെഷ്യല്‍ പോസ്റ്റര്‍

കെ ആര്‍ അനൂപ്

വ്യാഴം, 13 ഒക്‌ടോബര്‍ 2022 (11:49 IST)
ഇന്ന് നടി അഹാന കൃഷ്ണയുടെ ജന്മദിനമാണ്. 13 ഒക്ടോബര്‍ 1995 ജനിച്ച നടിക്ക് 27 വയസ്സാണ് പ്രായം. പിറന്നാള്‍ ആഘോഷിക്കുന്ന താരത്തിനായി സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് അടി എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. അഹാന കൃഷ്ണയാണ് നായിക.
 
വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകന്‍, കുറുപ്പ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രംകൂടിയാണിത്.ധ്രുവന്‍,ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസന്‍ എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളില്‍ എത്തുന്നത്.
വിജയനാണ് ചിത്രത്തിന്റെ സംവിധാനം. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ. ഗോവിന്ദ് വസന്ത സംഗീത സംവിധാനവും ഫായിസ് സിദ്ധിഖ് ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍