തെരുവ് നായ വിഷയത്തില്‍ രഞ്ജിനിക്ക് റായി ലക്ഷ്മിയുടെ പിന്തുണ

വ്യാഴം, 16 ജൂലൈ 2015 (16:47 IST)
തെരുവ് നായ്ക്കളെ കൊല്ലുന്ന വിഷയത്തില്‍ വിമര്‍ശനവുമായി  റായി ലക്ഷ്മി രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് റായി ലക്ഷ്മിയുടെ പ്രതികരണം.

‘വീണ്ടും ദുഃഖ വാര്‍ത്ത. കേരളത്തില്‍ തെരുവ് നായ്ക്കളെ കൊല്ലുന്നു. എന്താണ് ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ മനുഷ്യരെ പോലും ഞാന്‍ വെറുക്കുന്നു’ റായി ലക്ഷ്മി ഫേസ്ബുക്കില്‍ കുറിച്ചു.

തെരുവ് നായ്ക്കളെ കൊല്ലുന്നതിനെതിരെ രഞ്ജിനി ഉള്‍പ്പടെയുളള മൃഗസ്നേഹികള്‍ രംഗത്തെത്തിയിരുന്നു.റായി ലക്ഷ്മിയുടെ പോസ്റ്റിനെ വിമര്‍ശിച്ച് നിരവധി ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക