"നിങ്ങള്‍ നല്ലൊരു നടിയാണെങ്കില്‍ നമുക്കൊരു വാര്‍ത്താസമ്മേളനം സംഘടിപ്പിക്കാം, നിങ്ങളും വരൂ. മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍വെച്ച് തന്നെ ഞാന്‍ രണ്ട് രംഗങ്ങള്‍ നിങ്ങള്‍ക്ക് അഭിനയിക്കാനായി നല്‍കാം, കൂടെ ഒരു ഡാന്‍സ് സ്റ്റെപ്പും. അത് ഞാന്‍ സാധാരണ നല്‍കാറുള്ളതുപോലെ ബുദ്ധിമുട്ടുള്ള സ്റ്റെപ്പ് ആയിരിക്കില്ല. നിങ്ങള്‍ക്ക് കഴിവ് ഉണ്ടെങ്കില്‍ തീര്‍ച്ചയായും അത് ചെയ്യാന്‍ സാധിക്കും. കഴിവുണ്ടെന്ന് തെളിയിക്കൂ. എന്നിട്ട് എന്റെ സിനിമയില്‍ അവസരം തരാം. മുന്‍കൂറായി പണവും തരാം'- ലോറന്‍സ് പറഞ്ഞു.