ചാൻസ് ചോദിക്കാൻ ഒരു തണുത്ത വെളുപ്പാൻ കാലത്ത് ബസും കേറി വന്ന മെലിഞ്ഞു നീണ്ട ഒരാളെ കണികണ്ട കഥയാണ് എപ്പോൾ സോഷ്യൽ മീഡിയാൽ ചർച്ചയാകുന്നത്. ആകാശത്തിന്റെ ഉയരങ്ങളെ കീഴടക്കുവാൻ കഠിനമായി യത്നിച്ച ഒരു സാദാ മുഹമ്മദ് കുട്ടിയെന്ന യുവാവിന്റെ നിശ്ചയദാർഡ്യത്തെക്കുറിച്ചാണ് കഥ. മമ്മൂട്ടിയുടെ കോളേജ് കാല ചിത്രത്തോടൊപ്പമാണ് കുറിപ്പ്. മമ്മൂട്ടി മഹാരാജാസ് കോളേജിൽ പഠിക്കുന്ന സമയത്തുള്ള ഫോട്ടോയാണിത്.
കൂട്ടുകാരൻ അഖിലേഷിന്റെ(മഹാരാജാസ്, ഇസ്ലാമിക്ക് ഹിസ്റ്ററി, എന്റെ ജൂനിയർ)അമ്മ പറഞ്ഞിട്ടുണ്ട്. അവന്റെ അച്ഛൻ ഉമാകാന്ത് ചേട്ടൻ IV ശശിയുടെ അസോ ആയിരുന്നു. ഒരു പടം അനൗൺസ് ചെയ്തതിന്റെ പിറ്റേന്ന് രാവിലെ മുറ്റമടിക്കാൻ പടിവാതിൽ തുറന്നപ്പോൾ, ചാൻസ് ചോദിക്കാൻ ആ തണുത്ത വെളുപ്പാൻ കാലത്ത് ബസ്സും കേറി വന്ന ഒരു മെലിഞ്ഞു നീണ്ടൊരാളെ കണികണ്ട കഥ..