മകൾ മൈൻഡ് ചെയ്യുന്നില്ലെന്ന് അനിൽ; മറുപടി നൽകി കൽപ്പനയുടെ മകൾ ശ്രീമയി

നിഹാരിക കെ എസ്

ചൊവ്വ, 12 നവം‌ബര്‍ 2024 (09:20 IST)
കല്പനയുടെ മുൻ ഭർത്താവും സംവിധായകനുമായ അനിൽ കുമാർ അടുത്തിടെ വീണ്ടും വിവാഹിതനായിരുന്നു. അമ്മയ്ക്ക് വേണ്ടിയാണ് താൻ വീണ്ടും വിവാഹിതനായതെന്നായിരുന്നു അനിൽ പറഞ്ഞത്. വിവാഹം തീർത്തും അറേഞ്ചഡ് മാര്യേജ് ആയിരുന്നു. കൽപ്പന മരണപ്പെട്ടപ്പോൾ പോകാൻ തനിക്ക് പറ്റിയില്ലെന്നും മനഃപൂർവ്വമായിരുന്നുവെന്നും പറഞ്ഞ അനിൽ, തന്റെ മകൾ ഇപ്പോൾ തന്നെ മൈൻഡ് ചെയ്യുന്നില്ലെന്നും ആരോപിച്ചിരുന്നു. 
 
അനിൽ കുമാറിന്റെ ഒരു അഭിമുഖം സോഷ്യൽ മീഡിയയിൽ നിറയുന്നതിന്റെ ഇടയിലാണ് ശ്രീമയി പങ്കിട്ട ഒരു സോഷ്യൽ മീഡിയ സ്റ്റോറി വൈറലായി മാറുന്നത്. അത് മറ്റൊന്നുമല്ല കൈക്കുഞ്ഞായിരുന്നപ്പോൾ തന്നെ ഹൃദയത്തോടെ ചേർത്ത് എടുത്തു നടക്കുന്ന അമ്മയുടെ ( കല്പനയുടെ ) ഒരു ക്യൂട്ട് വീഡിയോ ആണ് ശ്രീമയി പങ്കുവച്ചത്. അനിൽ കുമാർ നടത്തിയ വെളിപ്പെടുത്തലുകൾക്ക് ഇതാകും അച്ഛനുള്ള മറുപടി എന്നാണ് സോഷ്യൽ മീഡിയയുടെ അനുമാനം. കൈക്കുഞ്ഞായിരുന്നപ്പോൾ മുതൽ ആരാണ് നോക്കിയത്, എങ്ങനെയാണ് വളർത്തിയത്; എന്നെല്ലാം ഇതിലുണ്ട്! എന്നാണ് ആരാധകരും പറയുന്നത്.
 
അതേസമയം, സിനിമയിലേക്കുള്ള അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് ശ്രീമയി. കല്പനയുടെ അമ്മക്ക് ഒപ്പമാണ് ശ്രീമയിയുടെ താമസം. കലാരഞ്ജിനിയും ഉർവശിയും ഒക്കെ അമ്മമാരായി ഒപ്പമുണ്ട്. അമ്മ മരിക്കുമ്പോൾ പതിനാറു വയസ്സ് ആയിരുന്നു ശ്രീമയിക്ക്. ഇന്നും അമ്മയുടെ ഓർമ്മകൾ പറയുമ്പോൾ കണ്ണുനിറയും ശ്രീമയിക്ക്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍