'ഇത് എന്റെ ആദ്യ തമിഴ് ചിത്രമാണ്, വളരെ ആവേശകരമായ അനുഭവം ആയിരുന്നു. മണിരത്നം സാറിനും മികച്ച അണിയറപ്രവര്‍ത്തകര്‍ക്കും ഒപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു. അതിന്റെ ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചു. ആദ്യ ഭാഗത്തേതില്‍ നിന്ന് വളരെ വ്യത്യസ്തമായാണ് ഞാന്‍ ജോലികള്‍ ചെയ്തത്.അഭിനേതാക്കളെന്ന നിലയില്‍ ഞങ്ങള്‍ എപ്പോഴും വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നു, ഇതാണ് ഈ സിനിമയില്‍ എനിക്ക് ചെയ്യാന്‍ ഉണ്ടായിരുന്നത്.