പ്രശസ്ത സിനിമാ താരം ഖുശ്ബു സുന്ദറിന്റെ ജന്മദിനമാണ് ഇന്ന്. 1970 സെപ്റ്റംബര്‍ 29 നാണ് ഖുശ്ബുവിന്റെ ജനനം. താരത്തിനു ഇപ്പോള്‍ 53 വയസ്സാണ് പ്രായം. നടി, രാഷ്ട്രീയക്കാരി, സിനിമ നിര്‍മാതാവ്, ടെലിവിഷന്‍ അവതാരക എന്നീ നിലയിലെല്ലാം ശ്രദ്ധിക്കപ്പെട്ട താരമാണ് ഖുശ്ബു.
നടന്‍ പ്രഭുവുമായി ഖുശ്ബു ഡേറ്റിങ്ങില്‍ ആയിരുന്നു. 1991 ല്‍ ചിന്ന തമ്പി എന്ന സിനിമയില്‍ ഒന്നിച്ച് അഭിനയിക്കുമ്പോഴാണ് ഖുശ്ബുവും പ്രഭുവും പ്രണയത്തിലാകുന്നത്. 1993 സെപ്റ്റംബര്‍ 12 ന് ഇരുവരും വിവാഹിതരായി. പ്രഭുവിന്റെ പിതാവ് ശിവാജി ഗണേശന്‍ ഈ ബന്ധത്തിനു എതിരായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നാല് മാസത്തിനു ശേഷം പ്രഭുവും ഖുശ്ബുവും വേര്‍പിരിഞ്ഞു.