ചിമ്പുവിന്റെ ക്ലീന്‍ ഷേവ് ലുക്ക് വൈറലാകുന്നു, പുതിയൊരു ചിത്രത്തിനുവേണ്ടിയാണോ എന്ന് ആരാധകര്‍ !

കെ ആര്‍ അനൂപ്

വെള്ളി, 2 ജൂലൈ 2021 (16:08 IST)
കഴിഞ്ഞ ലോക്ക് ഡൗണ്‍ കാലത്ത് ശരീരഭാരം കുറച്ചുകൊണ്ടാണ് ചിമ്പു ആരാധകരെ ഞെട്ടിച്ചത്. ഇപ്പോഴിതാ താരത്തിന്റെ ക്ലീന്‍ ഷേവ് ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന 'മാനാട്' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ശേഷമാണ് നടന്‍ തന്റെ പുതിയ ലുക്കുമായി പ്രത്യക്ഷപ്പെട്ടത്.
പുതിയൊരു ചിത്രത്തിനുവേണ്ടിയാണോ ഈ രൂപം എന്നാണ് ആരാധകരുടെ ഭാഗത്തു നിന്നും ഉയരുന്ന ചോദ്യം.താന്‍ മദ്യം ഉപേക്ഷിച്ചെന്ന് നടന്റെ വെളിപ്പെടുത്തല്‍ അടുത്തിടെ വൈറലായി മാറിയിരുന്നു. മദ്യം വേണ്ടെന്ന് വെച്ചിട്ട് ഒരു വര്‍ഷമായെന്നും അദ്ദേഹം പറഞ്ഞു.
 
പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുങ്ങുന്ന മാനാടില്‍ ഒരു മുസ്ലീം യുവാവായി ചിമ്പു വേഷമിടുന്നു. കല്യാണി പ്രിയദര്‍ശന്‍ ആണ് നായിക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍