'അത് കേള്‍ക്കുന്നത് തന്നെ അവാര്‍ഡ് ലഭിക്കുന്നത് പോലെ'; അച്ഛന്‍ നല്‍കിയ ഉപദേശത്തെക്കുറിച്ച് അര്‍ജുന്‍ അശോകന്‍

കെ ആര്‍ അനൂപ്

വെള്ളി, 2 ജൂലൈ 2021 (11:19 IST)
അച്ഛന് പിന്നാലെ മകന്‍ അര്‍ജുന്‍ അശോകനും സിനിമയില്‍ തന്റെതായ ഒരു ഇടം കണ്ടെത്തിക്കഴിഞ്ഞു. കടുവ, മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ്, അജഗജാന്തരം, മധുരം തുടങ്ങി നിരവധി അര്‍ജുന്‍ അശോകന്‍ ചിത്രങ്ങളാണ് പുറത്തുവരാനിരിക്കുന്നത്. ഇപ്പോഴിതാ മകന്‍ അച്ഛനെക്കുച്ച് പറഞ്ഞ വാക്കുകള്‍ ഹരിശ്രീ അശോകന്‍ പങ്കുവെച്ചിരിക്കുകയാണ്. പേപ്പര്‍ കട്ടിങ്ങുകള്‍ ഷെയര്‍ ചെയ്തു കൊണ്ടാണ് തന്റെ സന്തോഷം ഹരിശ്രീ അശോകന്‍ പ്രകടിപ്പിച്ചത്. അച്ഛന്‍ സ്‌ക്രീനില്‍ കാണുന്നത് പോലെ അല്ലെന്നും ജീവിതത്തില്‍ അല്‍പം ഗൗരവക്കാരന്‍ ആണെന്നും അര്‍ജുന്‍ പറയുന്നു. 
 
അഭിനയിക്കാന്‍ അച്ഛന്‍ തന്ന ഉപദേശത്തെകുറിച്ചും അര്‍ജുന്‍ തുറന്ന് പറയാനുണ്ട്. അഭിനയിച്ചു ഫലിപ്പിക്കാന്‍ കഴിയുമെന്ന് ഉറപ്പുള്ള കഥാപാത്രങ്ങള്‍ മാത്രം തിരഞ്ഞെടുക്കുക എന്നതായിരുന്നു അശോകന്‍ മകന് നല്‍കിയ ഉപദേശം. ഓരോ സിനിമകള്‍ അഭിനയിക്കുമ്പോഴും അതിലുള്ള തെറ്റുകള്‍ അച്ഛന്‍ ചൂണ്ടിക്കാണിക്കും. അടുത്ത സിനിമയില്‍ അത് ആവര്‍ത്തിക്കരുതെന്നും പറയും. അത് കേള്‍ക്കുന്നത് തന്നെ എന്നെ സംബന്ധിച്ച് ഒരു അവാര്‍ഡ് ലഭിക്കുന്നത് പോലെയാണെന്നും അര്‍ജുന്‍ അശോകന്‍ പറയുന്നു.
 

വൂള്‍ഫ് എന്ന ചിത്രമാണ് അര്‍ജുന്‍ അശോകന്റെ ഒടുവിലായി പുറത്തിറങ്ങിയത്.പ്രശസ്ത നോവലിസ്റ്റ് ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ ചെറുകഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സംയുക്ത മേനോന്‍, ഷൈന്‍ ടോം ചാക്കോ, ജാഫര്‍ ഇടുക്കി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍