ശ്വേത ബസു തിരിച്ചുവരുന്നു; ഹൊറര്‍ ത്രില്ലറില്‍ നായികയായി
സെക്സ് റാക്കറ്റിന്റെ പേരില്‍ റെയ്‌ഡില്‍ പിടിക്കപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞ നടി ശ്വേത ബസു തിരിച്ചുവരവിനൊരുങ്ങുകയാണ്. ഒരു ഹൊറര്‍ ത്രില്ലറില്‍ നായികയായാണ് ശ്വേത അഭിനയിക്കുന്നത്. മറാത്തിയിലും ബംഗാളിയിലും ഇറങ്ങുന്ന ചിത്രം അമിത് ഖന്നയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.
നാസിക്കിലും കൊല്‍ക്കത്തയിലുമായി ചിത്രീകരണം നടക്കുന്ന സിനിമയില്‍ താരം ഒരു നിര്‍ണ്ണായക വേഷത്തിലാണ് അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അമിത് കഴിവുള്ള ഒരു ഫോട്ടൊഗ്രാഫറും മികച്ച സ്‌റ്റോറി ടെല്ലറുമാണ്. സിനിയിലേക്ക് മടങ്ങിവരുന്നതില്‍ സന്തോഷമുണ്ടെന്നും ശ്വേതാ ബസു പറഞ്ഞു. വിവാദങ്ങള്‍ക്കുശേഷം ശ്വേതാ ബസു ഇന്ത്യന്‍ ക്ലാസിക്കല്‍ മ്യൂസിക്കിനെക്കുറിച്ചുള്ള തന്റെ ഡോക്കുമെന്ററിയുടെ പണിപ്പുരയിലായിരുന്നു.