ജനുവരിയിലായിരുന്നു നടി സ്വാസികയും നടന്‍ പ്രേം ജേക്കബും വിവാഹിതരാവുന്നത്. മോഡേൺ ലുക്ക് ആണെങ്കിലും സ്വാസികയ്ക്ക് ഇപ്പോഴും പഴഞ്ചൻ ചിന്താഗതികളാണെന്ന് വിമർശനം ഉയർന്നിരുന്നു. സ്വാസികയുടെ വിവാഹത്തിന് തൊട്ടുമുന്‍പ് അമ്മയാകുന്നതിനെ കുറിച്ച് നടി ശ്വേത മേനോനുമായി നടത്തിയ സ്വാസികയുടെ സംഭാഷണം ഇപ്പോള്‍ വീണ്ടും വൈറല്‍ ആവുകയാണ്.
അമ്മയാവാന്‍ വിവാഹം കഴിക്കേണ്ട ആവശ്യമൊന്നുമില്ല എന്നാണ് ശ്വേത നടിയെ ഉപദേശിച്ചു കൊണ്ട് പറയുന്നത്. ചുറ്റിനും നടക്കുന്ന ഡിവോഴ്സ് കഥകളൊക്കെ കേൾക്കുമ്പോൾ കല്യാണം വേണോ കുട്ടികള്‍ വേണോ എന്നൊക്കെയുള്ള സംശയങ്ങള്‍ തനിക്കുണ്ടെന്ന് ഈ പരിപാടിയിൽ ശ്വാസിക പറയുന്നുണ്ട്. ഇതിന് ശ്വേത നൽകുന്ന മറുപടിയാണ് ശ്രദ്ധേയമാകുന്നത്.
'സ്വാസുകുട്ടിക്ക് നല്ലൊരു അമ്മയാകാം. നീയൊരു ഫാമിലി ഗേള്‍ ആണ്. എനിക്ക് അറിയാം നീ നിന്റെ അമ്മയെ ഒത്തിരി സ്‌നേഹിക്കുന്നുണ്ടെന്ന്. നീ നല്ലൊരു പെണ്‍കുട്ടി ആണെന്ന് എനിക്കറിയാം. നിനക്ക് നല്ലൊരു അമ്മയാകാന്‍ സാധിക്കും. നല്ലൊരു മകളാണ് നീ, നല്ലൊരു വ്യക്തിക്ക് നല്ലൊരു അമ്മയാകാം. നീ വൈബ്രന്റ് ആയ മനോഹരിയായ ഒരു സ്ത്രീയാണ്. മോള്‍ക്ക് ഉറപ്പായും നല്ലൊരു അമ്മയാകാന്‍ സാധിക്കും.
പിന്നെയൊരു കാര്യം പറയാം, സ്വാസികയ്ക്ക് തന്നെ അമ്മയാകാന്‍ തോന്നും. അങ്ങനെ തോന്നുമ്പോള്‍ മാത്രം അമ്മയായായാല്‍ മതി. സമൂഹം എന്തൊക്കെ പറയും എന്നോര്‍ത്ത് ഒരിക്കലും ടെന്‍ഷന്‍ അടിക്കരുത്. എന്നെ വിശ്വസിക്കൂ. അമ്മയാകാന്‍ ഒരു പ്രായം ഇല്ല. പതിനേഴു വയസ്സോ, പതിനഞ്ചു വയസ്സ്, പതിനൊന്ന് വയസ്സില്‍ ഉള്ള ആളുകളും അമ്മയാകാറുണ്ട്.
അവര്‍ അമ്മയാണോ എന്ന് ചോദിച്ചാല്‍ അവര്‍ അമ്മയല്ല. കാരണം അമ്മ എന്ന് പറഞ്ഞാല്‍ അത് അണ്‍ കണ്ടീഷണല്‍ ആയ ഒരു അവസ്ഥയാണ്. ഫിസിക്കലി മെന്റലി, ഇമോഷണലി എല്ലാം ആ പെണ്‍കുട്ടി തയ്യാറായിരിക്കണം. എനിക്ക് തോന്നുന്നു ഒരു പെണ്‍കുട്ടി വിവാഹം കഴിക്കാന്‍ ഒന്നും വെയിറ്റ് ചെയ്യണ്ട, അമ്മയാകണമെന്ന് തോന്നുമ്പോള്‍ തന്നെ പോയി അമ്മ ആയേക്കണം. ഒരു പെണ്‍കുട്ടിക്ക് പൂര്‍ണ്ണത കിട്ടണമെങ്കില്‍ അവള്‍ ഒരു അമ്മയാകണം. അതിന് പ്രസവിക്കണം എന്നൊന്നുമില്ല. ദത്തെടുത്താലും അമ്മയാകും', നടി പറഞ്ഞു.