ഷൈലോക്കിന്‍റെ പേരുമാറുന്നു, മമ്മൂട്ടിച്ചിത്രം 2 ഭാഷകളില്‍ - റിലീസ് ക്രിസ്‌മസിന് !

നീതി ഫ്രാന്‍സിസ്

ചൊവ്വ, 15 ഒക്‌ടോബര്‍ 2019 (15:29 IST)
മമ്മൂട്ടി - അജയ് വാസുദേവ് ചിത്രം ‘ഷൈലോക്ക്’ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രം ക്രിസ്മസിന് റിലീസ് ചെയ്യും. മലയാളത്തിലും തമിഴിലുമായാണ് സിനിമ പുറത്തിറങ്ങുന്നത്. തമിഴ് നടന്‍ രാജ്‌കിരണ്‍ ഒരു സുപ്രധാന കഥാപാത്രത്തെ ഈ സിനിമയില്‍ അവതരിപ്പിക്കുന്നു.
 
മീനയാണ് നായിക. തമിഴില്‍ ഈ സിനിമയ്ക്ക് പേര് ‘ഷൈലോക്ക്’ എന്നായിരിക്കില്ല. മറ്റൊരു പേരിലായിരിക്കും തമിഴ് പതിപ്പ് പ്രദര്‍ശനത്തിനെത്തുക. രാജ്‌കിരണ്‍ മലയാളത്തില്‍ അഭിനയിക്കുന്ന ആദ്യ ചിത്രമായിരിക്കും ഷൈലോക്ക്.
 
രാജാധിരാജ, മാസ്റ്റര്‍‌പീസ് എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഷൈലോക്ക്. ഒരു കഴുത്തറപ്പന്‍ പലിശക്കാരന്‍റെ കഥയാണിത്. മമ്മൂട്ടിയുടെ സ്റ്റൈലിഷ് ആക്ഷന്‍ രംഗങ്ങള്‍ ഈ സിനിമയുടെ പ്രത്യേകതയായിരിക്കും.
 
മാസ് ആംഗിളുള്ള, എന്നാല്‍ കുടുംബപ്രേക്ഷകര്‍ക്ക് ഏറെ ആസ്വദിക്കാന്‍ കഴിയുന്ന ഒരു സിനിമയായിരിക്കും ഷൈലോക്ക്. ഗുഡ്‌വില്‍ എന്‍റര്‍ടെയ്ന്‍‌മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍