22 വര്‍ഷങ്ങള്‍ക്ക് ശേഷവും അതേ എനര്‍ജി; മമ്മൂട്ടിക്ക് മുന്നില്‍ ബോളിവുഡ് സ്റ്റണ്ട് ഡയറക്‌ടര്‍ നമിച്ചു !

ദീപു മഞ്ഞക്കാല

ചൊവ്വ, 3 ഡിസം‌ബര്‍ 2019 (15:27 IST)
ശ്യാം കൌശലിനെ ആര്‍ക്കും പരിചയപ്പെടുത്തേണ്ട കാര്യമില്ല. ബോളിവുഡിലെ നമ്പര്‍ വണ്‍ ആക്ഷന്‍ കോറിയോഗ്രാഫര്‍. അദ്ദേഹം അടുത്തിടെ രണ്ട് മമ്മൂട്ടിച്ചിത്രങ്ങളുടെ ആക്ഷന്‍ സീക്വന്‍സുകള്‍ ഒരുക്കി. ഉണ്ട, മാമാങ്കം എന്നീ ചിത്രങ്ങള്‍.
 
22 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഉണ്ടയിലൂടെ ശ്യാം കൌശല്‍ വീണ്ടും മമ്മൂട്ടിക്കൊപ്പം ജോലി ചെയ്യുന്നത്. 22 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള അതേ ഊര്‍ജ്ജത്തോടെ മെഗാസ്റ്റാര്‍ സ്റ്റണ്ട് രംഗങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ താന്‍ അമ്പരന്നുപോയെന്ന് ശ്യാം കൌശല്‍ തന്നെ പറയുന്നു. 
 
വളരെ റിയലിസ്റ്റിക് ആയി ചിത്രീകരിച്ച ഒരു സിനിമയായിരുന്നു ഉണ്ട. സ്റ്റണ്ട് സീക്വന്‍സുകളേക്കാളുപരി ഏത് നിമിഷവും എന്തും സംഭവിക്കാമെന്ന രീതിയില്‍ സംഘര്‍ഷസാധ്യത നിറഞ്ഞുനിന്ന കഥാ പശ്ചാത്തലമായിരുന്നു ഉണ്ടയ്ക്ക്. ആ സിനിമയില്‍ ഡ്യൂപ്പുകളെ ഉപയോഗിക്കാതെയാണ് മമ്മൂട്ടി ആക്ഷന്‍ സീനുകളില്‍ അഭിനയിച്ചതെന്നും ശ്യാം കൌശല്‍ വ്യക്തമാക്കുന്നു. 
 
ശ്യാം കൌശല്‍ ആക്ഷന്‍ കോറിയോഗ്രാഫി നിര്‍വഹിച്ച മമ്മൂട്ടിച്ചിത്രം മാമാങ്കം ഈ മാസം 12ന് പ്രദര്‍ശനത്തിനെത്തുകയാണ്. കളരിപ്പയറ്റാണ് ഇത്തവണ മമ്മൂട്ടി പരീക്ഷിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ആക്ഷന്‍ സീക്വന്‍സുകള്‍ ഉള്ള സിനിമ. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന രീതിയിലാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളില്‍ മമ്മൂട്ടി പെര്‍ഫോം ചെയ്തിരിക്കുന്നത്.
 
ബാദ്‌ഷാ, ഫിസാ, അശോക, ദേവ്‌ദാസ്, ഹം‌രാസ്, ലക്ഷ്യ, ബ്ലാക്ക് ഫ്രൈഡേ, എയ്‌ത്ത്‌രാസ്, ബ്ലാക്ക്, ക്രിഷ്, കാബൂള്‍ എക്സ്‌പ്രസ്, ഡോണ്‍, ഓം ശാന്തി ഓം, സ്ലം‌ഡോഗ് മില്യണയര്‍, റബ് നേ ബനാ ദി ജോഡി, കമീനേ, 3 ഇഡിയറ്റ്സ്, രാവണ്‍, രാജ്‌നീതി, മൈ നെയിം ഈസ് ഖാന്‍, മിഷന്‍ ഇം‌പോസിബിള്‍ - ഗോസ്റ്റ് പ്രോട്ടോകോള്‍, കഹാനി, ജബ് തക് ഹൈ ജാന്‍, അഗ്ലി, ലൂട്ടേര, ക്രിഷ് 3, രാംലീല, ധൂം 3, പി കെ, ബജ്‌റംഗി ബായിജാന്‍, ബാജിറാവോ മസ്താനി, ദംഗല്‍, സഞ്ജു, പത്മാവത്, കാട്ര് വെളിയിടൈ, കാബില്‍ തുടങ്ങിയ വമ്പന്‍ സിനിമകളുടെ ആക്ഷന്‍ ഡയറക്‍ടറാണ് ശ്യാം കൌശല്‍. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍