സെന്‍സറിനു ശേഷം ഞാനും,സുഹൃത്തുക്കളും കൂടി സിനിമ കണ്ടു… കണ്ണ് നിറഞ്ഞു പോയി. സ്വപ്നങ്ങളെല്ലാം പൂവണിഞ്ഞിരിക്കുന്നു…. രണ്ടുവര്‍ഷത്തെ കഠിനാധ്വാനത്തിന് ഫലമുണ്ടായി… പരിചിതമല്ലാത്ത പല മേഖലകളില്‍ കൂടിയും നിങ്ങളെ ഈ സിനിമ കൊണ്ടുപോകുന്നു… രണ്ടരമണിക്കൂറോളം നിങ്ങള്‍ അദ്ഭുതങ്ങളുടെയും, ആകാംഷയുടേയും ലോകത്തായിരിക്കും എന്നതില്‍ എനിക്ക് സംശയമേയില്ല…
ഈ സിനിമയെ നശിപ്പിക്കാന്‍ ഒരു പറ്റം കഠിനമായ ശ്രമത്തിലാണ്… കുപ്രചരണങ്ങള്‍ക്കും അസത്യങ്ങള്‍ക്കും, വഞ്ചനക്കും, ചതിക്കും മറുപടി കൊടുക്കാന്‍ ഇപ്പോള്‍ സമയമില്ല… കാത്തിരിക്കൂ ഏതാനും ദിവസങ്ങള്‍ കൂടി, മലയാളത്തിന്റെ ആ മാമാങ്ക മഹോത്സവത്തിനായി…’ വേണു കുറിച്ചു.