ഇളയദളപതി വിജയുടെ ദീപാവലി റിലീസ് ‘സര്‍ക്കാര്‍’ കോപ്പിയടി വിവാദത്തില്‍ അകപ്പെട്ടതിനു പിന്നാലെ വിശദീകരണവുമായി സംവിധായകന്‍ എ ആര്‍ മുരുഗദോസ് രംഗത്ത്. തിരക്കഥാകൃത്തും സഹസംവിധായകനുമായ വരുണ്‍ രാജേന്ദ്രന്റെ ആരോപണത്തിനെതിരെയാണ് അദ്ദേഹം പ്രിതികരണം നടത്തിയത്.
2007ല്‍ പുറത്തിറങ്ങിയ സെങ്കോല്‍ എന്ന ചിത്രത്തിന്റെ കഥ മോഷ്‌ടിച്ചാണ് ‘സര്‍ക്കാര്‍’ ഒരുക്കിയതെന്ന വരുണ്‍ രാജേന്ദ്രന്റെ ആരോപണത്തിനാണ് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മുരുഗദോസ് മറുപടി നല്‍കിയത്.
വിജയുടെ ചിത്രങ്ങള്‍ റിലീസിന് ഒരുങ്ങുമ്പോഴാണ് ഇത്തരം വിവാദങ്ങള്‍ ഉണ്ടാകുന്നത്. ഒരൊറ്റ കാര്യത്തിലേ സര്‍ക്കാരിന് സെങ്കോലുമായി സാമ്യമുള്ളൂ. അത് പൗരന്റെ വോട്ട് ദുര്‍വിനിയോഗം ചെയ്യപ്പെടുന്നു എന്ന വിഷയത്തിലാണെന്നും മുരുഗദോസ് വ്യക്തമാക്കി.
തമിഴ്‌നാടിന്റെ സമകാലിക രാഷ്ട്രീയവും മുഖ്യമന്ത്രിയുടെ മരണവും സര്‍ക്കാരില്‍ പറയുന്നുണ്ട്. അങ്ങനെയുള്ള തന്റെ കഥ 2007ല്‍ പുറത്തിറങ്ങിയ സെങ്കോല്‍ എന്ന സിനിമയുടെ പകര്‍പ്പാവുന്നത് എങ്ങനെയാണ്. മണിക്കൂറുകള്‍ ചെലവഴിച്ച് എഴുതിയതാണ് സര്‍ക്കാരിന്റെ തിരക്കഥ. രാവിലെ ഏഴു മണി മുതല്‍ രാത്രി ഒമ്പത് മണിവരെ പലപ്പോഴും ഇരുന്നെഴുതിയിട്ടുണ്ടെന്നും മുരുഗദോസ് പറഞ്ഞു.
വരുണിന്റെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് റൈറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ ഭാഗ്യരാജ് പറഞ്ഞത് അത്ഭുതപ്പെടുത്തി. ചെറിയ ഒരു കാര്യം ചൂണ്ടിക്കാട്ടി സിനിമയുടെ മുഴുവന്‍ കഥയിലും സാമ്യം ആരോപിക്കാമോ എന്നും മുരുഗദോസ് ചോദിച്ചു.
അതേസമയം, സര്‍ക്കാരിന്റെ റിലീസ് നിരോധിക്കണമെന്നാവശ്യപ്പെട്ട് വരുണ്‍ നല്‍കിയ കേസ് ഈ മാസം 30ന്
മദ്രാസ് ഹൈക്കോടതി പരിഗണിക്കും.