‘സന്ദീപാനന്ദൻ സ്വാമിയല്ല, കാപട്യക്കാരൻ’; അക്രമം പിണറായി അറിഞ്ഞുകൊണ്ടുള്ള നാടകമെന്നും കെ സുരേന്ദ്രന്‍
സ്വാമി സന്ദീപാനന്ദഗിരി ഒരു കാപട്യക്കാരനാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമത്തിനെതിരെ നടന്ന അതിക്രമം ആസൂത്രണം ചെയ്ത നാടകമാണ്. പിണറായി വിജയൻ അറിഞ്ഞുകൊണ്ടുള്ള നാടകമാണിതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തിൽ വരുന്ന ദിവസം തന്നെ നടത്തിയ ഈ നാടകത്തിലെ എല്ലാ വിവരങ്ങളും താമസിയാതെ പുറത്തുവരുമെന്നും ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ സുരേന്ദ്രൻ വ്യക്തമാക്കി.