Bigg Boss Malayalam Season 5: അഖില്‍ മാരാറിനെ തുരത്താന്‍ റിയാസ് വരുന്നു, ബിഗ് ബോസ് വീട്ടിലേക്ക് അപ്രതീക്ഷിത അതിഥികള്‍ !

തിങ്കള്‍, 29 മെയ് 2023 (15:58 IST)
Bigg Boss Malayalam: ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലെ ട്വിസ്റ്റുകള്‍ അവസാനിക്കുന്നില്ല. ബിഗ് ബോസ് വീട്ടിലേക്ക് രണ്ട് അതിഥികള്‍ കൂടി എത്തുന്നു. ബിഗ് ബോസിലെ മുന്‍ മത്സരാര്‍ഥികള്‍ ആയ ഫിറോസും റിയാസുമാണ് ഈ ആഴ്ച അതിഥികളായി എത്തുന്നത്. നേരത്തെ രജിത്ത് കുമാര്‍, റോബിന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ ബിഗ് ബോസ് സീസണ്‍ ഫൈവില്‍ അതിഥികളായി എത്തിയിരുന്നു. 
 
ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രൊമോയിലാണ് രണ്ട് അതിഥികള്‍ കൂടി ബിഗ് ബോസ് വീട്ടിലേക്ക് എത്തുന്നതായി അറിയിച്ചത്. റിയാസും ഫിറോസും ബിഗ് ബോസ് വീടിനുള്ളിലേക്ക് കടന്നുവരുന്നതും വീഡിയോയില്‍ കാണാം. ഒരാഴ്ചത്തേക്കാണ് ഇരുവരും വരുന്നതെന്നാണ് വിവരം. 
 
അതേസമയം ഞായറാഴ്ച നടന്ന എവിക്ഷനില്‍ സാഗര്‍ സൂര്യ പുറത്തായിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍