Reshma Anna Rajan: 'ഞാൻ ഇങ്ങനെയല്ല, ഇത്രക്ക് വേണ്ടായിരുന്നു': ശരീരം വികലമായി ചിത്രീകരിച്ചവർക്കെതിരെ അന്ന രാജൻ

നിഹാരിക കെ.എസ്

ശനി, 11 ഒക്‌ടോബര്‍ 2025 (14:09 IST)
ഉദ്‌ഘാടന പൊതുവേദികളിലെ വസ്ത്രധാരണത്തിൻ്റെ പേരിൽ പലപ്പോഴും സോഷ്യൽ മീഡിയയുടെ സൈബർ അറ്റാക്കിന് ഇരയായ നടിയാണ് അന്ന രാജൻ. ഇപ്പോഴിതാ തന്റേതെന്ന വ്യാജേന സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വിഡിയോക്കെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അന്ന രാജൻ.
 
തന്റെ ശരീരത്തെ മോശമായി ചിത്രീകരിക്കുന്ന തരത്തിൽ വിഡിയോ എഡിറ്റ് ചെയ്‌ത്‌ പ്രചരിപ്പിച്ചവർക്കെതിരെയാണ് താരം പ്രതികരിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ രൂക്ഷമായ ഭാഷയിലാണ് പ്രതികരണം. വെള്ള സിൽക്ക് സാരിയും ബ്ലൗസും ധരിച്ച് ഉദ്ഘാടന വേദിയിൽ എത്തിയ അന്ന രാജന്റെ വിഡിയോ ആണ് റീ എഡിറ്റ് ചെയ്‌ത്‌ ശരീരം വളരെയധികം വികലമാക്കി ചിത്രീകരിച്ചിരിക്കുന്നത്. 
 
‘എടാ ഭീകരാ, ഇത്രയ്ക്ക് വേണ്ടായിരുന്നു, ഒറിജിനൽ വിഡിയോയ്ക്കു പോലും ഇത്ര വ്യൂ ഇല്ല. എന്നാലും എന്തിനായിരിക്കും? ഇതുപോലെയുള്ള ഫേക്ക് വിഡിയോകൾ പ്രചരിപ്പിക്കരുത് എന്ന് ഞാൻ എല്ലാവരോടും അഭ്യർഥിക്കുന്നു’ എന്നാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിൽ അന്നാ രാജൻ കുറിച്ചത്. തന്റെ എഡിറ്റ് ചെയ്‌ത വിഡിയോയുടെ സ്ക്രീൻഷോട്ടും താരം പങ്കുവെച്ചിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍