ശിവ സംവിധാനം ചെയ്ത് സൂര്യ നായകനായ ചിത്രമാണ് കങ്കുവ. രണ്ട് വർഷത്തോളം ഷൂട്ടിങ് ചെയ്ത ചിത്രത്തിനായി സൂര്യ നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്. വമ്പൻ ഹൈപ്പ് തന്നെയാണ് ചിത്രത്തിന് വിനയായിരിക്കുന്നത്. ചിത്രത്തിന്റെ നെഗറ്റീവുകളിൽ ഏറ്റവും കൂടുതൽ ആളുകൾ പറയുന്നത് അതിന്റെ സൗണ്ട് മിക്സിങ് ആണ്. ചെവിയിൽ തുളച്ച് കയറുന്ന തരത്തിലാണ് സൗണ്ടെന്നും സിനിമ കാണാനെത്തുന്നവർക്ക് തലവേദന ഉണ്ടാക്കുമെന്നും അഭിപ്രായം ഉയർന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയാണ റസൂൽ പൂക്കുട്ടി.
സൗണ്ട് ഡിസൈനറെയാണോ അവസാന നിമിഷം ഈ കുറവുകൾ വരുത്തിയവരെയാണോ കുറ്റപ്പെടുത്തേണ്ടതെന്ന് അദ്ദേഹം ചോദിക്കുന്നു. കാര്യങ്ങൾ വ്യക്തമായും ശക്തമായും സംസാരിച്ച് മാപ്പുപറയേണ്ട സമയം അതിക്രമിച്ചെന്നും തിയേറ്ററിലെത്തുന്നവർക്ക് തലവേദന സമ്മാനിക്കാതിരിക്കാൻ ഇനിയെങ്കിലും ശ്രദ്ധിക്കണമെന്നും അദ്ദേഹം ഇസ്റ്റഗ്രാമിൽ കുറിച്ചു.