ഇക്കഴിഞ്ഞ ദിവസമായിരുന്നു നടിയുടെ പിറന്നാള്‍. തനിക്ക് ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് താരം ഒരു വീഡിയോ പങ്കുവെച്ചിരുന്നു. അതേ പശ്ചാത്തലത്തിലുള്ള വിജയ് ദേവെരകൊണ്ടയുടെ ഫോട്ടോയുമായി ചേര്‍ത്തുവച്ച് രശ്മിക മന്ദാനയുടെ വീഡിയോയുടെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. നടന്റെ ഹൈദരാബാദിലെ വീടിന്റെ എക്സ്റ്റീരിയറിന് സമാനമായിരുന്നു രശ്മികയുടെ വീഡിയോ എന്നാണ് പറയപ്പെടുന്നത്. ഇതിന് മറുപടിയായി നടി കുറിച്ചത് ഇങ്ങനെ അധികം ചിന്തിക്കല്ലേയെന്നാണ് താരം ട്വീറ്റുകള്‍ക്ക് മറുപടിയായി കുറിച്ചത്.