‘അടുത്ത കുഞ്ഞിനെ എപ്പോള്‍ തരുമെന്നാണ് ഞാന്‍ അദ്ദേഹത്തോട് ചോദിക്കാറുള്ളത് ’; വെളിപ്പെടുത്തലുമായി റാണി മുഖര്‍ജി

ശനി, 25 നവം‌ബര്‍ 2017 (16:03 IST)
ബോളിവുഡിന്റെ താരസുന്ദരിയാണ് റാണി മുഖര്‍ജി. അഭിനയത്തിന് പ്രാധാന്യം നല്‍കുന്ന താരത്തിന്റെ പുതിയ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. പ്രമുഖമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ റാണി ചില വെളിപ്പെടുത്തലുകള്‍ നടത്തി. 
 
ഭര്‍ത്താവും സംവിധായകനുമായ ആദിത്യ ചോപ്രയോട് സിനിമയെക്കുറിച്ചല്ല താന്‍ സംസാരിക്കാറുള്ളതെന്ന് താരം പറയുന്നു. വീണ്ടും അമ്മയാകാനുള്ള കാത്തിരിപ്പിലാണ് ഞാന്‍. അതിനെ പറ്റിയാണ് ഞാന്‍ അദ്ദേഹത്തോട് സംസാരിക്കുന്നതെന്നും താരം പറയുന്നു.
 
ഭര്‍ത്താവും സംവിധായകനുമായ ആദിത്യ ചോപ്രയ്‌ക്കൊപ്പം സിനിമ ചെയ്യാനല്ല തനിക്കിപ്പോള്‍ താല്‍പര്യമെന്ന് താരം പറയുന്നു. സിനിമയിലേക്ക് തന്നെ ക്ഷണിക്കരുതെന്നാണ് താന്‍ അദ്ദേഹത്തോട് പറയാറുള്ളത്. അടുത്ത കുട്ടിയെ സമ്മാനിക്കാനാണ് താന്‍ അദ്ദേഹത്തിനോട് പറയുന്നത്. രണ്ടാമത്തെ കുട്ടിക്ക് വേണ്ടിയുള്ള ആഗ്രഹത്തെക്കുറിച്ചാണ് താന്‍ ഭര്‍ത്താവിനോട് സംസാരിക്കാറുള്ളതെന്നും താര റാണി പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍