രണ്‍ബീര്‍- കത്രീന വിവാഹം അടുത്ത വര്‍ഷം; നിശ്ചയം ഈ മാസം

തിങ്കള്‍, 11 മെയ് 2015 (13:48 IST)
ബോളിവുഡിലെ പ്രണയജോഡികളായ രണ്‍ബീര്‍ കപൂറും കത്രീന കൈഫും വിവാഹിതരാകുന്നു. പ്രമുഖ മാഗസിനായ ആനന്ദ് ബസാര്‍ പത്രികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് രണ്‍ബീര്‍ കാമുകി കത്രീനയുമായുള്ള വിവാഹം അടുത്ത വര്‍ഷം  ഉണ്ടാകുമെന്ന് വെളിപ്പെടുത്തിയത്. ബന്ധത്തിന്‍റെ ആഴത്തെ കുറിച്ച് ഞങ്ങള്‍ക്ക് ബോധ്യമുണ്ട്. ഇനിയെങ്കിലും തുറന്നുപറഞ്ഞില്ലെങ്കില്‍ അത് ഞങ്ങളുടെ ബന്ധത്തോടുള്ള അനാദരവ് ആകും. എനിക്ക് ഇപ്പോള്‍ 33 വയസ്സായി. വിവാഹത്തിനുള്ള സമയമായി അഭിമുഖത്തില്‍ റണ്‍ബീര്‍ പറഞ്ഞു.

ഈ വര്‍ഷം തങ്ങളിരുവരും സിനിമകളുടെ തിരക്കിലാണെന്നും അതിനാല്‍ ക അടുത്തവര്‍ഷം അവസാനത്തോടെ വിവാഹം നടത്താനാണ് ആലോചിക്കുന്നതെന്നും  രണ്‍ബീര്‍ അഭിമുഖത്തില്‍ പറയുന്നു. അതിനിടെ  ഈ മാസം അവസാനം വിവാഹ ഇരുവരുടേയും വിവാഹനിശ്ചയം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെബ്ദുനിയ വായിക്കുക