''ആ സംഭവത്തിൽ നിന്നും അവള്‍ മുക്തയായി വരികയാണ്, നീതി ലഭിക്കുന്നതുവരെ അവൾ പോരാടും'' - രമ്യ നമ്പീശന്റെ ആദ്യ പ്രതികരണം

വെള്ളി, 24 ഫെബ്രുവരി 2017 (12:24 IST)
നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തിൽ ആദ്യപ്രതിക‌രണവുമായി നടി രമ്യ നമ്പീശൻ. തനിക്കുണ്ടായ അനുഭവം മുഴുവന്‍ സ്ത്രീകള്‍ക്കും നീതി ലഭിക്കുന്ന സംഭവമായി മാറണന്നാണ് കൊച്ചിയില്‍ ആക്രമണത്തിനിരയായ നടി ആഗ്രഹിക്കുന്നതെന്ന് രമ്യ പറയുന്നു. നടിയുടെ ഉറ്റസുഹൃത്ത് കൂടിയാണ് രമ്യ. 
 
അപകടത്തിന്റെ ആഘാതത്തില്‍ നിന്നും അവള്‍ മുക്തയായി വരികയാണ്. നീതി ലഭിക്കുന്നതുവരെ പോരാടാനാണ് നടി തീരുമാനിച്ചിരിക്കുന്നത്. പള്‍സര്‍ സുനി അറസ്റ്റിലായത് നടിക്ക് ആശ്വാസം നല്‍കുന്നു. എല്ലാ പിന്തുണകളുമായി തങ്ങള്‍ സുഹൃത്തുക്കള്‍ അവള്‍ക്കൊപ്പം ഉണ്ടാകുമെന്നും രമ്യ റിപ്പോർട്ടറോട് പ്രതികരിച്ചു.
 
സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നോ എന്ന കാര്യം ഈ ഒരവസരത്തില്‍ പറയുന്നില്ലെന്നും രമ്യ കൂട്ടിച്ചേര്‍ത്തു. സംഭവത്തിന് ശേഷം രമ്യയ്‌ക്കൊപ്പമാണ് നടി കഴിയുന്നത്.

വെബ്ദുനിയ വായിക്കുക