മുന്‍പ് ഫുക്രു രജിത്തിനെ പിടിച്ചു തളളിയതിനെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ രംഗത്തെത്തിയിരുന്നു. തുടക്കം മുതൽ രജിതിനു പിന്തുണ നൽകുന്നയാളാണ് ആലപ്പി അഷറഫ്. ആലപ്പി അഷ്‌റഫ് തന്നെയാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥ എഴുതുന്നത്. യുവസംവിധായകന്‍ പെക്‌സണ്‍ ആംബ്രോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ക്രേസി ടാസ്‌ക്ക് എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. കോമഡിക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ചിത്രീകരണം മെയ് അദ്യവാരം ആരംഭിക്കും.
മെൻറൽ അസൈലത്തിൽ നിന്നും ചാടി രക്ഷപ്പെടുന്ന മൂന്നു യുവതികളുടെ കഥയിലൂടെയാണ് കടന്നു പോകുന്നത്. ചിത്രത്തിലെ വളരെ പ്രാധാന്യമുള്ള ഒരു സൈക്കാട്രിസ്റ്റിന്റെ ക്യാരക്ടർ ഏഷ്യാനെറ്റിലെ ബിഗ് ബോസിലൂടെ ഏറെ ജനപ്രിയനായ ഡോക്ടർ രജിത്കുമാറിന് വേണ്ടി മാറ്റി വെച്ചിരിക്കുകയാണ് സംവിധായകൻ. ഇതിലേക്കായ് അദ്ദേഹവുമായ് ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ.